Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCA Stadium

സ്വാ​ന്‍റ​ന്‍​സ് കോ​ര്‍​പ​റേ​റ്റ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന് തു​ട​ക്കം

കൊ​​​​ച്ചി: പ​​​​തി​​​​നൊ​​​​ന്നാ​​​​മ​​​​ത് സ്വാ​​​​ന്‍റ​​​​ന്‍​സ് കോ​​​​ര്‍​പ​​​​റേ​​​​റ്റ് ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന് തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ തു​​​​ട​​​​ക്കം. തൊ​​​​ടു​​​​പു​​​​ഴ കെ​​​​സി​​​​എ ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റ് ന​​​​ട​​​​നും നി​​​​ര്‍​മാ​​​​താ​​​​വു​​​​മാ​​​​യ വി​​​​ജ​​​​യ് ബാ​​​​ബു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മാ​​​​ര്‍​ച്ച് എ​​​​ട്ടു​​​വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ലീ​​​​ഗ് മാ​​​​ച്ചു​​​​ക​​​​ള്‍ തൊ​​​​ടു​​​​പു​​​​ഴ കെ​​​​സി​​​​എ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും നോ​​​​ക്കൗ​​​​ട്ട് മാ​​​​ച്ചു​​​​ക​​​​ള്‍ ക​​​​ള​​​​മ​​​​ശേ​​​​രി സെ​​​​ന്‍റ് പോ​​​​ള്‍​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ലും ന​​​​ട​​​​ക്കും. 24 കോ​​​​ര്‍​പ​​​​റേ​​​​റ്റ് ടീ​​​​മു​​​​ക​​​​ള്‍ ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും.

വി​​​​ജ​​​​യ് ബാ​​​​ബു​​​​വാ​​​​ണ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ മു​​​​ഖ്യ സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍. നാ​​​​വി​​​​യോ ഷി​​​​പ്പിം​​​​ഗ് ആ​​​​ണ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ സ​​​​ഹ​​​​സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍. ഉ​​​​ദ്ഘാ​​​​ട​​​​ന​​​ച്ച​​​ട​​​​ങ്ങി​​​​ല്‍ സ്വാ​​​​ന്‍റ​​​​ന്‍​സ് ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജോ​​​​ര്‍​ജ്, സ്വാ​​​​ന്‍റ​​​​ന്‍​സ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍​ക്കൊ​​​​പ്പം മു​​​​ന്‍ ര​​​​ഞ്ജി ട്രോ​​​​ഫി താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ഫി​​​​റോ​​​​സ് വി. ​​​​റ​​​​ഷീ​​​​ദ്, സി.​​​​എം. ദീ​​​​പ​​​​ക് എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up